Tuesday, September 4, 2012

കോടാലി ജി.എല്‍.പി.സ്‌കൂള്‍ ഹെഡ്‌മാസ്‌റ്റര്‍ ഏ.വൈ.മോഹന്‍ദാസിന്‌ സംസ്ഥാന അധ്യാപക അവാര്‍ഡ്‌ !!




കോടാലി ജി.എല്‍.പി.സ്‌കൂള്‍ ഹെഡ്‌മാസ്‌റ്റര്‍ ഏ.വൈ.മോഹന്‍ദാസിന്‌ സംസ്ഥാന അധ്യാപക അവാര്‍ഡ്‌ !!

കോടാലി : സെപ്റ്റംബര്‍ അഞ്ച് , അധ്യാപക ദിനമായി ആഘോഷിക്കുമ്പോള്‍ നമ്മുടെ നാടിനു അഭിമാനിക്കാനായി ഒരു അവാര്‍ഡ്‌ ലഭിച്ചിരിക്കുന്നു . കോടാലി ജി.എല്‍.പി.സ്‌കൂള്‍ ഹെഡ്‌മാസ്‌റ്റര്‍ ഏ.വൈ.മോഹന്‍ദാസിന്‌ സംസ്ഥാന അധ്യാപക അവാര്‍ഡ്‌എന്ന വാര്‍ത്ത സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് നാടും മറ്റത്തൂരിലെ വിദ്യാഭ്യാസ രംഗവും
വരവേറ്റത് .
ഇത് ഒരു നാടിന്‍റെ വിജയമാണെന്നും , അതിനു ഈ നാടിനോടും നാട്ടുകാരോടും കടപ്പെട്ടിരിക്കുന്നുവെന്നും ഏ.വൈ.മോഹന്‍ദാസ് മാസ്റ്റര്‍ മറ്റത്തൂര്‍ ഡോട്ട് ഇന്‍ പ്രതിനിധികളോട് പറഞ്ഞു . ആത്മാര്‍ത്ഥയും കഠിന പ്രയത്നവും ഉണ്ടെങ്കില്‍ ഈ മലയോര ഗ്രാമത്തില്‍ ഏതു മേഖലയിലും പൊന്ന് വിളയിക്കാമെന്നു മോഹന്‍ദാസ്‌ മാസ്റ്റര്‍ തെളിയിച്ചിരിക്കുന്നു .
എ.വൈ.മോഹന്‍ദാസ്‌ മാസ്‌റ്റര്‍ക്ക്‌ ജില്ലയിലെ മികച്ച സര്‍ക്കാര്‍ സ്‌കൂള്‍ പ്രധാനധ്യാപകനുള്ള ജില്ല പി.ടി.എ.അവാര്‍ഡ്‌ ഈ വര്ഷം തന്നെ ലഭിച്ചിരുന്നു .നല്ലൊരു പ്രധാനധ്യാപകനും അദ്ദേഹത്തിനു പിന്തുണയുമായി മികച്ച പി.ടി.എ.യും ഉണ്ടെങ്കില്‍ ഏതൊരു സര്‍ക്കാര്‍ സ്‌കൂളിന്‌ ഉയരാന്‍ കഴിയുമെന്ന്‌ കോടാലി ജി.എല്‍.പി.എസ്‌. തെളിയിക്കുന്നു. വര്‍ണ്ണപ്പകിട്ടുമാത്രമല്ല, പഠന-പാഠ്യേതര രംഗങ്ങളിലും ഈ തിളക്കം നില നിര്‍ത്താന്‍ കോടാലി സര്‍ക്കാര്‍ പ്രൈമറി വിദ്യാലയത്തിനു കഴിയുന്നു….കോടാലി ജി.എല്‍.പി.സ്‌കൂള്‍ പ്രധാനധ്യാപകന്‍ എ.വൈ.മോഹന്‍ദാസ്‌ മാസ്‌റ്റര്‍ക്ക്‌ മറ്റത്തൂര്‍ ഡോട്ട് ഇന്നിന്‍റെ അഭിനനന്ദങ്ങള് …….. 

Tuesday, November 22, 2011

On the first day of kalolsavam

ഉഭജില്ല കലോത്സവം കോടാലി 

cemera man - സജു മംഗലത്തുപറമ്പില്‍ 








be there on 2 nd day

all are welcome............